സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച 97% പേരും വാക്സീൻ എടുക്കാത്തവർ: പഠന റിപ്പോർട്ട്

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങളിൽ  97 ശതമാനവും വാക്സീൻ എടുക്കാത്തവരാണെന്നാണ് ആരോ​ഗ്യവകുപ്പിന്‍റെ പഠന റിപ്പോർട്ട്.

പ്രായാധിക്യവും ഗുരുതര രോഗവും അലട്ടുന്നവരില്‍ വലിയൊരു ഭാഗം വാക്സീന്‍ എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പഠനം വ്യക്തമാക്കുന്നത്. ഒന്‍പതിനായിരത്തിലേറെ മരണങ്ങളില്‍ വാക്സീന്‍ എടുത്ത ശേഷം മരിച്ചവരുടെ എണ്ണം 200 മാത്രമാണ്.

രോഗവ്യാപനം തീവ്രമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങിയത് തൃശൂര്‍ ജില്ലയിലാണ്. 1021 പേര്‍. ഇതില്‍ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍ 60 പേര്‍ മാത്രമായിരുന്നു. പാലക്കാട്ട് 958 മരണങ്ങളില്‍ 89 പേര്‍ മാത്രമേ വാക്സീന്‍ എടുത്തിരുന്നുള്ളു.

ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിലാണ് പഠനം നടത്തിയത്. ആകെ 905 പേര്‍ മാത്രമാണ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍. ശരാശരി കണക്കാക്കുമ്പോള്‍ 9. 84 ശതമാനം മാത്രമേയുള്ളു കുത്തിവയ്പ് കിട്ടിയവര്‍.

error: Content is protected !!