പെഗാസസ് ആരോപണങ്ങള്‍ നിഷേധിച്ച്‌ കേന്ദ്രം സുപ്രീംകോടതിയില്‍

പെ​ഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി തയ്യാറാക്കിയ രണ്ട് പേ‌ജുള‌ള സത്യവാങ്‌മൂലത്തിലാണ് കേന്ദ്രം പ്രതിപക്ഷ ആരോപണങ്ങളെ തള‌ളിയത്.

പെ​ഗാസസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ആവർത്തിച്ചിരിക്കുന്നത്. പെ​ഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാൻ ഒരു വിദ​ഗ്ധ സമിതിക്ക് രൂപം നൽകും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇവ‌ര്‍ പ്രശ്‌നത്തിന്‍റെ വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. ഇന്ന് അവസാനം കേന്ദ്രം നല്‍കിയ വിവരങ്ങള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

error: Content is protected !!