വാഗ്ദാനം പാലിച്ചു: സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്സില്‍ പങ്ക് എടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മെഡല്‍ നേടിയാല്‍ ഒരുമിച്ച്‌ ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തില്‍ അദ്ദേഹം ഈ വാക്കുപാലിക്കുകയും ചെയ്തു.

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ കയ്യടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.

error: Content is protected !!