കൊവിഡ് മരണ നഷ്ടപരിഹാരം: കേന്ദ്രത്തിന് സുപ്രീംകോടതി സമയം അനുവദിച്ചു

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീംകോടതി. മാര്‍ഗ നിര്‍ദേശം തയാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം.

എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ആരോഗ്യമേഖലയില്‍ ചെലവ് വര്‍ധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ പൊതുതാത്പര്യ ഹര്‍ജിയും കേന്ദ്രം നല്‍കിയിരുന്നു.

error: Content is protected !!