യൂട്യൂബ് ചാനലിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം: യുവാവ് അറസ്റ്റിൽ

യൂ ട്യൂബ് ചാനല്‍മറയാക്കി കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പില്‍ സനൂപ് (സാമ്പാര്‍ സനൂപ്) (32) ആണ് എക്സൈസ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവും ഇയാളില്‍നിന്ന് പിടികൂടി.

ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യൂട്യൂബർ പിടിയിലായത്.

മീൻ പിടിക്കുന്നതിനെ കുറിച്ചുള്ള ഒരു യൂട്യൂബ് ചാനൽ ഇയാൾക്കുണ്ട്. സബ്സ്ക്രൈബേഴ്സ് ആകുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻ പിടുത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ വിളിച്ച് വരുത്തി ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്ന് സ്ഥിരമായി നൽകുകയുമാണ് ഇയാളുടെ രീതി.

error: Content is protected !!