മുന്‍ ഫുട്‌ബോള്‍ താരം ഒളിംപ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു

ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. 1964ലെ എഎഫ്സി ഏഷ്യന്‍ കപ്പ് വെള്ളി നേടിയ ടീമിലും അംഗമായി.

ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരന്‍. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ ക്ലബ് ഫുട്‌ബോളില്‍ കാല്‍ടെക്സിനായി (ബോംബെ) ഒരു പതിറ്റാണ്ടുകാലം(1956 1966) കളിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായി(1966 1973) ബൂട്ടണിഞ്ഞു. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.

error: Content is protected !!