ഓംചേരി എന്‍.എന്‍.പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
പ്രമുഖ സാഹിത്യകാരന് പ്രൊഫ.ഓംചേരി എന്‍.എന്‍.പിളളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
ആകസ്മികം എന്ന ഓര്‍മക്കുറിപ്പിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ലെ പുരസ്കാരത്തിനാണ് ഓംചേരി അര്‍ഹനായത്. കൂടാതെ 1975 ല്‍ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനും അര്‍ഹനായിട്ടുണ്ട്. 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു.