ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കും; നിർണായക തീരുമാനവുമായി ഐസിസി

ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കുമെന്ന് ഐസിസി. 50 ഓവർ, ടി-20 ലോകകപ്പുകളിൽ ടീമുകളെ വർധിപ്പിക്കുമെന്നാണ് ഐസിസി പ്രഖ്യാപിച്ചത്. 2027, 2031 വർഷങ്ങളിലെ 50 ഓവർ ലോകകപ്പുകളിൽ 14 ടീമുകൾ കളിക്കും. 2019 ലോകകപ്പിൽ 10 ടീമുകളാണ് കളിച്ചത്. ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടി-20 ലോകകപ്പിലും ടീമുകൾ വർധിപ്പിക്കും. 2024 മുതൽ ടി-20 ലോകകപ്പുകളിൽ 20 ടീമുകൾ കളിക്കും. 2024, 26, 28, 30 വർഷങ്ങളിൽ 20 ടീമുകൾ ടി-20 ലോകകപ്പുകളിൽ ഉണ്ടാവും.

അതേസമയം, ടി-20 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ബിസിസിഐക്ക് ജൂൺ 28 വരെ സമയം അനുവദിച്ചു. ജൂൺ 28നകം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ഐസിസി നൽകിയിരിക്കുന്ന നിർദ്ദേശം. ചൊവ്വാഴ്ച ഐസിസി പ്രതിനിധികൾ ബിസിസിഐ പ്രസിഡൻ്റും സെക്രട്ടറിയുമായി ചർച്ച നടത്തും.

അതേസമയം, ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബിസിസിഐയുടെ അറിയിപ്പ്.

error: Content is protected !!