ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീല്‍ കുമാര്‍ ഒളിവില്‍

23 വയസുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍റെ കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍. പൊലീസ് അന്വേഷണം ഉര്‍ജിതം.

മുന്‍ ദേശിയ ജൂനിയര്‍ ചാമ്പ്യന്‍ സാ​ഗര്‍ കുമാര്‍(23)ന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീലിനെതിരെ അന്വേഷണം നടക്കുന്നത്.

സുശീലിന്‍റെ വീട്ടില്‍ അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ​ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്‌ഐആര്‍. സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.

​ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനമായ താരമാണ് സുശീല്‍. രണ്ട് തവണ സുശീലിലൂടെ ഇന്ത്യ ഒളിംപിക്സ് മെഡല്‍ നേടി. ഛത്രാല്‍ സ്റ്റേഡിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ചൊവ്വാഴ്ചയുണ്ടായ സംഭവത്തില്‍ പല ​ഗുസ്തി താരങ്ങള്‍ക്കും പരിക്കേറ്റു. എന്നാല്‍ കൊലപാതകത്തില്‍ തനിക്കോ തന്‍റെ സംഘത്തിനോ ബന്ധമില്ലെന്നാണ് സുശീല്‍ കുമാറിന്‍റെ വിശദീകരണം.

error: Content is protected !!