12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി കാനഡ

ലോകത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി കാനഡ. കാനഡയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി.

ഫൈസര്‍ ബയോടെക് വാക്‌സിനാണ് കുട്ടികളില്‍ കുത്തിവെക്കുക. ഈ വാക്‌സിന്‍ കുട്ടികള്‍ക്ക് സുരക്ഷിതമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

‘തെളിവുകളുടെ സമഗ്രവും സ്വതന്ത്രവുമായ ശാസ്ത്രീയ അവലോകനം പൂര്‍ത്തിയാക്കിയ ശേഷം ഈ ചെറിയ പ്രായക്കാര്‍ക്ക് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഹെല്‍ത്ത് കാനഡയുടെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. സുപ്രിയ ശര്‍മ്മ പറഞ്ഞു.

ലോകത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് കാനഡ. 12-15 പ്രായത്തിലുള്ള 2260 കുട്ടികളില്‍ നടത്തിയ മൂന്ന് ക്ലിനിക്കല്‍ പരീക്ഷണത്തിനൊടുവിലാണ് കാനഡ ഇത്തരമൊരു തീരുമാനമെടുക്കുന്നത്.

മുതിര്‍ന്നവര്‍ക്കുള്ള അതേ ഡോസ് തന്നെയായിരിക്കും കുട്ടികളിലും കുത്തിവെക്കുക. കാനഡയില്‍ മുതിര്‍ന്നവരിലെ കൊവിഡ് വാക്‌സിനേഷനായി ആദ്യം അനുമതി ലഭിച്ചത് ഫൈസര്‍-ബയോടെക് വാക്‌സിനായിരുന്നു. 2020 ഡിസംബറിലാണ് ഇതിന് അനുമതി ലഭിച്ചത്.

error: Content is protected !!