സം​സ്ഥാ​ന​ത്ത് നാളെ മുതല്‍ ഞാ​യ​റാ​ഴ്ച വ​രെ കടുത്ത നി​യ​ന്ത്ര​ണം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

വാ​രാ​ന്ത്യ ദി​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു തു​ല്യ​മാ​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​കും ന​ട​പ്പാ​ക്കു​ക. ഇ​വ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കും.

അവശ്യവസ്​​തുക്കളൊഴികെയുള്ളവയുടെ കടകളടക്കം പ്രവര്‍ത്തിക്കില്ല. അനാവശ്യ യാത്രകള്‍ ഇല്ലാതാക്കാന്‍ പൊലീസ്​ പരിശോധനയും വരും ദിവസങ്ങളില്‍ ശക്​തമാക്കും.

  • അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങാന്‍ പാടില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടരുത്​.
  • പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാസം എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രമാണ്​ തുറക്കുക. പരമാവധി ഡോര്‍ ഡെലിവറി സംവിധാനത്തെ ആശ്രയിക്കണം.
  • പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഇരട്ട മാസ്കുകളും കയ്യുറയും ധരിക്കുന്നതാണ്​ ഉചിതം.
  • ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രം പ്രവര്‍ത്തിക്കാം.
  • കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
  • വിവാഹ, സംസ്കാര ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച്‌​ മാത്രം സംഘടിപ്പിക്കണം. പങ്കെടുക്കുന്നവര്‍ നിയ​ന്ത്രണങ്ങള്‍ പാലിക്കണം.
  • ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി, പാര്‍സല്‍ സംവിധാനം മാത്രം പ്രവര്‍ത്തിക്കാം.
  • വീടുകളിലെത്തിച്ചുള്ള മീന്‍ വില്‍പന അനുവദിക്കും.
  • തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല.
  • ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.
  • സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
  • മുഴുസമയം പ്രവര്‍ത്തിക്കുന്നതടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം​.

error: Content is protected !!