വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ടൂറിസം സംരംഭകര്‍ക്കുള്ള പരിശീലനത്തിന് ഇന്ന് തുടക്കം

ജില്ലയിലെ ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ് ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസം സംരംഭകര്‍ക്കായി മൂന്ന് ഘട്ടമായി നല്‍കുന്ന പരിശീലന പരിപാടികള്‍ക്ക് ഇന്ന്  തുടക്കമാവും.  നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളിൽ രാവിലെ  പത്തു  മുതലാണ്   പരിശീലനം

  ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, റിസോര്‍ട്ട്, ഹോട്ടല്‍, ഫാം ടൂറിസം, ഗൃഹസ്ഥലി, ആയുര്‍വേദ കേന്ദ്രം, ടൂര്‍ ഓപ്പറേഷന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവ ആരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകരെ ഉദ്ദേശിച്ചാണ് ആദ്യഘട്ട പരിശീലനം.

ഗസ്റ്റ് അധ്യാപക നിയമനം

കൃഷ്ണമേനോന്‍ ഗവ.വനിതാ കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് 25ന് വൈകിട്ട് നാല് മണിക്കകം കോളേജില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2746175.

കോഷന്‍ ഡെപ്പോസിറ്റിന് അപേക്ഷ സമര്‍പ്പിക്കണം

പെരിങ്ങോം ഗവ. കോളേജില്‍ 2014-15 അധ്യയന വര്‍ഷം മുതല്‍ 2020-21 അധ്യയന വര്‍ഷം വരെ പ്രവേശനം നേടി ടി  സി വാങ്ങിപ്പോയ വിദ്യാര്‍ഥികളില്‍ ഇതുവരെ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തവര്‍ അത് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ ജൂണ്‍ 30നകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ അക്കൗണ്ട് നമ്പറും ഐ എഫ് എസ്  കോഡും ഉള്‍ക്കൊള്ളിക്കണം. കൂടുതല്‍ വിവരങ്ങള്‍ gcperingome.dce@kerala.gov.ingovtcollegepnr@gmail.com ല്‍ ലഭിക്കും.  ഫോണ്‍: 04985 295440, 9188900211.

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.  അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും.   അപേക്ഷാ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമസേവന അതോറിറ്റിയില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഫോട്ടോ സഹിതം ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം.
നിലവില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍  വീണ്ടും അപേക്ഷിക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം.  ഫോണ്‍: 0490 2344666.

വനിതകള്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനു  കീഴില്‍  പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളും  സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി  നടത്തി വരുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. പി ജി ഡി സി എ, പി ഡി സി എഫ് എ, ഡി സി എ, ഡാറ്റാ എന്‍ട്രി തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്  പ്രവേശനം നേടാന്‍  താല്‍പര്യമുള്ളവര്‍ മെയ് 31 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 931572, 9496015018. വെബ്‌സൈറ്റ്: www.reach.org.in.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ  തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്്, വേഡ് പ്രോസസ്സിങ്ങ് ആന്റ ഡാറ്റാ എന്‍ട്രി, ഓഫീസ് ഒട്ടോമേഷന്‍ എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  0460 2205474, 0460 2954252.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം വിത്ത് കോപ്പറേഷന്‍, ബി സി എ എന്നീ കോഴ്‌സുകളിലെ ഐ എച്ച് ആര്‍ ഡി ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.    www.ihrdadmission.org വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.   ഫോണ്‍: 8547005048, 9447964008.

അപേക്ഷ ക്ഷണിച്ചു

സിഡിറ്റിന്റെ മേലേചൊവ്വ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന അക്കൗണ്ടിങ്ങ് കോഴ്‌സിലേക്ക് പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.  വിശദ വിവരങ്ങള്‍ സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സി-ഡിറ്റില്‍ കെ-ഡിസ്‌കിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്   അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകള്‍ക്കും മെയ് 31 വരെ അപേക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിങ്, ഡിപ്ലോമ ഇന്‍  ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഓരോ കോഴ്‌സുകള്‍ക്കും 20 സീറ്റുകള്‍ വീതം ഉണ്ട്.  ഫോണ്‍: 9895788155, 7012690875. വെബ്‌സൈറ്റ്:  www.mediastudies.cdit.org.

താല്‍ക്കാലിക അധ്യാപക നിയമനം

കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷേ്യാളജി, ഇംഗ്ലീഷ്, ഫിസിക്‌സ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.  അഭിമുഖം മെയ് 28ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകുക. ഫോണ്‍: 0497 2704870.

താല്‍ക്കാലിക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ 29ന് രാവിലെ 10 മണിക്ക് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9400006495, 04972871789.

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048),ചീമേനി (8547005052), കൂത്തുപറമ്പ് (04902932123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (04902423044 , 8547003404), പിണറായി (04902384480, 8547005073),  മടിക്കൈ (നീലേശ്വരം  0467-2240911, 8547005068)  എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദ  കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ www.ihrdadmissions.org വഴിയാണ് സമര്‍പ്പിക്കേണ്ടത്.  ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 750 രൂപ (എസ് സി, എസ് ടി  250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ പ്രവശേന സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങള്‍  www.ihrd.ac.in ല്‍ ലഭിക്കും.

error: Content is protected !!