എലത്തൂര്‍ സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ നേമം ആവര്‍ത്തിക്കും: എം.കെ രാഘവന്‍

എലത്തൂരില്‍ മുന്നണി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി എം കെ രാഘവന്‍ എം പി. എലത്തൂര്‍ സീറ്റ്​ കോണ്‍ഗ്രസ്​ ഏറ്റെടുക്കണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു.

മാണി സി കാപ്പന്‍റെ പാര്‍ട്ടിക്ക്​ സീറ്റ്​ നല്‍കാന്‍ പാടില്ലായിരുന്നു. സീറ്റ്​ തിരിച്ചെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ എ.ഐ.സി.സിക്ക്​ കത്തയച്ചിട്ടുണ്ട്​. എന്‍.സി.കെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിയെ മാറ്റണം. ഈ രീതിയില്‍ മുന്നോട്ട്​ പോയാല്‍ നേമത്ത്​ കോണ്‍ഗ്രസ്​ ബി.ജെ.പിക്കും പിന്നിലാകുമെന്നും രാഘവന്‍ പറഞ്ഞു.

അതേസമയം, ഘടകകക്ഷികള്‍ക്ക്​ നല്‍കിയ സീറ്റ്​ തിരിച്ചെടുക്കില്ലെന്ന്​ യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം ഹസന്‍ പ്രതികരിച്ചു.

error: Content is protected !!