ലതികാ സുഭാഷ് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ചേ​ക്കും: പ്ര​ഖ്യാ​പ​നം ഇ​ന്ന്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ പ്രതിഷേധിച്ച്‌ തല മുണ്ഡനെ ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന് റി​പ്പോ​ര്‍​ട്ട്. ഏ​റ്റു​മാ​നൂ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥിയായി മത്സരിച്ചേക്കുമെന്നാണ് റി​പ്പോ​ര്‍​ട്ട്.

ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ഭി​പ്രാ​യ സ്വ​രൂ​പീ​ക​ര​ണ​ത്തി​ന് ത​ന്നോ​ട് അ​ടു​പ്പ​മു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം ല​തി​ക വി​ളി​ച്ചി​ട്ടു​ണ്ട്. മത്സരിക്കുന്നതിന് മുന്നോടിയായി കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​കാം​ഗ​ത്വം അ​വ​ര്‍ രാ​ജി വ​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.

കൂടിയാലോചനകള്‍ക്ക് ശേഷം ഇന്ന് വൈ​കി​ട്ട് ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പ​മു​ണ്ടാ​യേ​ക്കു​മെന്നാണ് സൂ​ച​ന. നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ല​തി​ക സു​ഭാ​ഷ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ത​ല മു​ണ്ഡ​നം ചെയ്തായിരുന്നു അവര്‍ പ്രതിഷേധം അറിയിച്ചത്.

error: Content is protected !!