തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി അ​മി​ത് ഷാ ഇന്ന് കേരളത്തില്‍

എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. രാ​ത്രി ഒ​ന്പ​തി​നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​രാ​ത്രി നെ​ടു​​മ്പാ​ശേ​രി​യി​ലെ മാ​രി​യ​റ്റ് കോ​ര്‍​ട്ട്‌​യാ​ര്‍​ഡ് ഹോ​ട്ട​ലി​ല്‍ ത​ങ്ങും.

നാളെ രാവിലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് പോകും. തുടര്‍ന്ന് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തും. രാവിലെ പ​ത്ത​ര​യ്ക്കാണ് റോഡ്ഷോ ആരംഭിക്കുന്നത്.

അതിന് ശേഷം അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ എത്തും. അവിടെ നടക്കുന്ന പൊ​തു​സ​മ്മേ​ള​ന​ത്തെ അദ്ദേഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പൊ​ന്‍​കു​ന്നം ശ്രേ​യ​സ് പ​ബ്ലി​ക് സ്കൂ​ള്‍ മൈ​താ​ന​ത്ത് 11.45​ന് ആണ് പൊതുസമ്മേളനം. പിന്നീട്‌ അവിടെ നിന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ചാ​ത്ത​ന്നൂ​രി​ലേ​ക്ക് പോകും. തുടര്‍ന്ന് പു​റ്റിം​ഗ​ല്‍ ദേ​വീ ക്ഷേ​ത്ര മൈ​താ​ന​ത്ത് 2.30ന് ​നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. അവിടെ നിന്ന് അദ്ദേഹം മലമ്ബുഴയിലേക്ക് പോകും.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ നടത്തുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ക​ഞ്ചി​ക്കോ​ടു മു​ത​ല്‍ സ​ത്ര​പ്പ​ടി​വ​രെയാണ് റോ​ഡ് ഷോ. ​

error: Content is protected !!