ഗുരുവായൂരില്‍ ഡി.എസ്.ജി.പി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ ബി.ജെ.പി നീക്കം

ഗുരുവായൂരിൽ പിന്തുണ നീക്കവുമായി ബിജെപി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായ ദിലീപ് നായരെ ബിജെപി പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്.

മണ്ഡലത്തിലെ എന്‍.ഡി.എയുടെ വോട്ടുകള്‍ ചിതറി പോകാതിരിക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കത്തിന് പിന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഡി.എസ്.ജി.പിയെ എന്‍.ഡി.എ സഖ്യകക്ഷിയാക്കാന്‍ നേരത്തെ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രിക ഹൈകോടതി തള്ളിയതിന് പിന്നാലെ ഡി.എസ്.ജി.പിയുമായി ബി.ജെ.പി ജില്ലാ നേതാക്കള്‍ ഇന്നലെ വൈകീട്ട് ചര്‍ച്ച ആരംഭിച്ചിരുന്നു. പിന്തുണ നല്‍കുന്നത് സംബന്ധിച്ച്‌ ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തിയതായും പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും ദിലീപ് നായര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡി.എസ്.ജി.പി സംസ്ഥാന ട്രഷററാണ് ദിലീപ് നായര്‍.

error: Content is protected !!