ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച്‌ ജെഫ് ബെസോസ്

ഇലോണ്‍ മസ്‌കിനെ പിന്നിലാക്കി ലോകകോടീശ്വരപട്ടികയില്‍ ഒന്നാംസ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിനേക്കാള്‍ 955 ഡോളര്‍ അധികമാണ് ബെസോസിന്റെ ആസ്തി.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ആര്‍ക്കാണെന്ന് ലോകം എപ്പോഴും ഉറ്റുനോക്കാറുള്ളതാണ്. ചില വമ്ബന്‍മാരാണ് എപ്പോഴും ഈ സ്ഥാനപ്പേരുകള്‍ കൈയ്യടക്കി വെക്കുന്നത്. ഗൂഗിള്‍, ആമസോണ്‍, മൈക്രൊസോഫ്റ്റ് തുടങ്ങി നിരന്തരം ഈ സ്ഥാനത്തേക്കു കേള്‍ക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്. ഇപ്പോഴിതാ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ജെഫ് ബെസോസ്. 191.1 ബില്യണ്‍ ഡോളറുമായി ലോക കോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനക്കാരനായിരിക്കുകയാണ് ജെഫ്.

രണ്ടാം സ്ഥാനത്ത് ഇലോണ്‍ മസ്‌കാണുള്ളത്. ടെസ്‌ലയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായതാണ് മസ്‌കിന്റെ ആസ്തിയെ വിപരീതമായി ബാധിച്ചത്. ജെഫ് ബെസോസിനെ പിന്നിലാക്കി കഴിഞ്ഞ മാസമാണ് മസ്‌ക് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. എന്നാല്‍ ഓഹരി ഇടിവ് മസ്‌കിനെ സാരമായി ബാധിച്ചു.

error: Content is protected !!