കണ്ണൂർ ആയിപ്പുഴയിൽ അലക്കി കൊണ്ടിരിക്കെ വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍

വസ്ത്രം അലക്കിക്കൊണ്ടിരിക്കെ കുഴിയില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.

error: Content is protected !!