സ്‌പെഷ്യല്‍ എജുക്കേഷന്‍ ;ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2020-21 വര്‍ഷ ത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ ഡി) കോഴ്‌സിലേക്ക് കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
അപേക്ഷകര്‍ പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്  നേടിയിരിക്കണം.  ആര്‍ സി ഐ ലേക്ക് ഓണ്‍ലെനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in ല്‍ ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 9645619918, 8086474212.
error: Content is protected !!