നീറ്റ്, ജെഇഇ പരീക്ഷ: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായി
ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പിനുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായി. പരീക്ഷ ദിവസം കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ നല്‍കണമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
പനിയോ, ഉയര്‍ന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയാറാക്കിയ മുറിയില്‍ പരീക്ഷ എഴുതിക്കും. വിദ്യാര്‍ഥികള്‍ക്ക് ശരീര പരിശോധന ഉണ്ടാകില്ല. പരീക്ഷ ഹാളില്‍ ഫേസ് മാസ്ക് ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 11 വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയിരുന്നത്. പരീക്ഷ നടത്താതിരുന്നതുകൊണ്ട് രാജ്യത്തിനു നഷ്ടവുമുണ്ടാകില്ല. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയനവര്‍ഷം നഷ്ടമാകുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.