സ്വര്‍ണവില വീണ്ടും കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് പവന്റെ വിലയില്‍ 560 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.

ആഗസ്​റ്റ്​ ഏഴിന്​ പവന്​ 42,000 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരിന്നു. ആഗസ്​റ്റ്​ 10ന്​ വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന്​ 1600 രൂപ ഒറ്റയടിക്ക് 39,200 ലെത്തിയ സ്വര്‍ണവല തുടര്‍ന്നുള്ള ദിവസങ്ങളിലും ഇടിവ് രേഖപ്പെടുത്തി. പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.

error: Content is protected !!