ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ’… മാസ് ലുക്കിൽ മമ്മൂട്ടി ; ഏറ്റെടുത്ത് അരാധകർ

സോഷ്യൽ മീഡിയയിൽ തരംഗമായി മഹാനടൻ മമ്മൂട്ടിയുടെ ചിത്രങ്ങൾ.മാസ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

‘വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അദര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട്’;എന്നാണ് മമ്മൂട്ടി തന്‍റെ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. മാസ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് .

ടോവിനോ , ഷറഫുദ്ദീന്‍, അനു സിത്താര, രജിഷ വിജയന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്‍റുകളുമായി രംഗത്തുവന്നിട്ടുണ്ട്. ‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ’ എന്നാണ് ഷറഫുദ്ദീന്‍റെ കമന്‍റ്. എന്തായാലും താരത്തിന്റെ കുടുലുക്കിൽ ഏറെ സന്തോഷത്തിലാണ് ആരാധകർ.

error: Content is protected !!