കണ്ണൂരിൽ 20 പേർക്ക് കൂടി കോവിഡ്മുക്തി

കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 20 പേര്‍ കൂടി ഇന്ന് (ആഗസ്ത് 16) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1512 ആയി. 10 പേര്‍ കൊവിഡ് ബാധിച്ചും എട്ട് പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 501 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പാനൂര്‍ സ്വദേശികളായ 33കാരന്‍, 27കാരി, ആറുവയസ്സുകാരന്‍, ചെറുപുഴ സ്വദേശി 22കാരന്‍ എന്നിവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് രോഗമുക്തി നേടിയത്.

തലശ്ശേരി സ്വദേശികളായ 58കാരി, 13കാരി, മുഴപ്പിലങ്ങാട് സ്വദേശി 54കാരന്‍, കതിരൂര്‍ സ്വദേശി 58കാരന്‍, പാനൂര്‍ സ്വദേശി 35കാരന്‍ എന്നിവര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും മുണ്ടേരി സ്വദേശികളായ 39കാരന്‍, 34കാരന്‍, ആന്തൂര്‍ സ്വദേശി 26കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 30കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 19കാരന്‍, രാമന്തളി സ്വദേശി 25കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 35കാരന്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗമുക്തി നേടി.

സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചെങ്ങളായി സ്വദേശി 40കാരി, തളിപ്പറമ്പ് സ്വദേശികളായ 39കാരി, 13കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 19കാരന്‍ എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.

 

error: Content is protected !!