ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ഗൂഗിള്‍ അറിയിച്ചു. പ്രധാന വിദേശ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സെര്‍ച്ച്‌ ഭീമന്‍ ആഗ്രഹിക്കുന്നു. ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈ ഇന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ട് പുറത്തിറക്കി, അതിലൂടെ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തും.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പിച്ചെ വ്യക്തമാക്കി. ഗൂഗിളിന്റെ ഒരു പ്രധാന വിദേശ വിപണിയാണ് ഇന്ത്യ. 1.3 ബില്യണ്‍ ജനങ്ങളുള്ള ലോകത്തെ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയിലെ 500 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ന് ഓണ്‍‌ലൈനിലാണ്, കൂടാതെ 450 ദശലക്ഷത്തിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്ത് സജീവ ഉപയോഗത്തിലാണ്.

error: Content is protected !!