തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ്: ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്. കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

അതേ സമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഇന്ന് ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. രോഗ ഉറവിടം വ്യക്തമല്ല.

error: Content is protected !!