സ്വര്‍ണവില പുതിയ ഉയരത്തില്‍

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്നലെ 36,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് അത് 37,000 കടന്ന് 37,280 രൂപയിലെത്തി. 520 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 4,660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് കാണിച്ചത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

 

error: Content is protected !!