രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം പ്രതി ദിനം രൂക്ഷമാവുന്നു. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോളമായി ഉയര്‍ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 37,724 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 648 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​വി​ഡ് രോഗികളുടെ എ​ണ്ണം 11,92,915 ആ​യി. രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28,732 ആ​യി ഉ​യ​ര്‍​ന്നു. 4,11,133 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 7,53,050 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,27,031 ആ​യി. 12,276 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ​യും സ്ഥി​തി മോ​ശ​മാ​ണ്. 1,80,643 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 2,626 പേ​ര്‍ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ​യും സ്ഥി​തി ഗു​രു​ത​ര​മാ​കു​ക​യാ​ണ്. 1,25,096 പേ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. 3,690 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

error: Content is protected !!