നാൽപതിനായിരത്തോടടുത്ത് സ്വർണ്ണവില

സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും കൂടിയ നിരക്കിൽ. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.

280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും.

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 13 ദിവസം കൊണ്ട് പവന് 3400 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്.

error: Content is protected !!