സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം. കൊല്ലം പാരപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മാ ബീവിയാണ് മരിച്ചത്. 73 വയസായിരുന്നു. കഴിഞ്ഞ 20ാം തിയതിയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ( 77) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണം. മലപ്പുറം സ്വദേശി മുഹമ്മദും(63) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പൂനയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. വയനാട് കണിയാരം സ്വദേശി ടി.ബി പ്രസാദാണ് മരിച്ചത്. 39 വയസായിരുന്നു. പൂനെയില്‍ സ്വകാര്യ കമ്പനി നടത്തിവരുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്

error: Content is protected !!