സംസ്ഥാനത്ത് 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധ ; ആരോഗ്യ പ്രവർത്തകർക്കും രോഗ ബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 ബിഎസ്ഇക്കാർക്കും രോഗം. ഇന്ന് ഒരു മരണം ഉണ്ടായി. രാജാക്കാട് സ്വദേശി വൽസമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 196 പേർ ഇന്നു രോഗമുക്തി നേടി.തിരുവനന്തപുരത്ത് മാത്രം 130 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ ഉണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേർ ചികിത്സയിൽ. 2,60,356 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.

error: Content is protected !!