പാലക്കാട് പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനി ക്വാറിയില്‍ മരിച്ചനിലയില്‍

പാലക്കാട്: തൃത്താലയില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.

രാവിലെ 8 മണിയോടെയാണ് വൃന്ദയെ വീടിനടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്താല കെ ബി മേനോന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൃന്ദ.

സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാര്‍ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!