കണ്ണൂരില്‍ മരിച്ചയാള്‍ക്ക്​ കൊവിഡ് സ്​ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടി (72) ആണ് മരിച്ചത്. ഒമ്പതാം തീയതി മുംബൈയില്‍നിന്ന്​ നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ കണ്ണൂര്‍ കൊവിഡ് സെന്‍റ​റില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്​ പരിയാരം മെഡിക്കല്‍ കോളജി​ലേക്ക്​ മാറ്റി. ഇവിടെവെച്ചാണ്​ മരണം.

error: Content is protected !!