സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടി. ക്ലാസുകള്‍ വിക്ടറി ചാനലില്‍ പുനസംപ്രേക്ഷണം ചെയ്യാനും മന്ത്രിസഭാ തീരുമാനം. നിലവിലുള്ള അപകാതകള്‍ ട്രയലിനിടെ പരിഹരിക്കും.

ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.

ഈ ഘട്ടത്തില്‍ എടുത്ത ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കാനാണിത്. 

 

error: Content is protected !!