അന്തർജില്ലാ ബോട്ട് സർവീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ മുതൽ അന്തർജില്ലാ ജലഗതാഗതം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ലാ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

മു​ഴു​വ​ന്‍ സീ​റ്റി​ലും ആ​ളു​ക​ളെ ഇ​രു​ത്തി​യാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ ഒ​മ്പത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് സ​ര്‍​വീ​സ്. ഇ​ന്ന് അ​ന്ത​ര്‍​ജി​ല്ലാ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ല്ലാ സീ​റ്റി​ലും ആ​ളു​ക​ളെ ഇ​രു​ത്തി​യാ​ണ് സ​ര്‍​വീ​സ്.

 

error: Content is protected !!