ഡല്‍ഹിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. കോട്ടയം ഞീഴൂര്‍ സ്വദേശി രാജമ്മ മധുസൂധനന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം. ശിവാജി ആശുപത്രിയില്‍ നഴ്സായിരുന്ന ഇവര്‍ കുറച്ചുദിവസങ്ങളിലായി എന്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളി നഴ്സുകളുടെ എണ്ണം രണ്ടായി.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഡല്‍ഹിയില്‍ 22,000 ത്തിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് മരണം 556 ആയി.

error: Content is protected !!