ഓണത്തിന് ഒരു കൊട്ട പൂവ്; പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ : ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതി. പുഷ്പകൃഷിയുടെ പ്രോത്സാഹനവും നാടന്‍ പൂക്കളുടെ വിപണനവും ലഭ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2020- 21 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിനായി ചെണ്ടുമല്ലി (ചെട്ടിപൂവ്)യുടെ തൈകളാണ് കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ലഭ്യമാക്കുക. ഇതിനായുള്ള തൈകള്‍ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളില്‍ നിന്നാണ് കൃഷിഭവനില്‍ എത്തിക്കുക. കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ജൂലൈ ആദ്യവാരത്തോടെ തൈകള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. താല്പര്യമുള്ള കര്‍ഷക ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നിവര്‍ ജൂണ്‍ 20നകം ബന്ധപ്പെട്ട കൃഷി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം കൃഷിഭവനുകളില്‍ നിന്നും ലഭിക്കും.

error: Content is protected !!