പയ്യാവൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ഇന്നലെ വൈകുന്നേരം പയ്യാവൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷിന്‍റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. അനൂപ്, അരുണ്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ, ബ്ലാത്തൂർ സ്വദേശി മനീഷ് എന്നിവരെ കാണാതായത്. വെളിച്ചക്കുറവും പുഴയുടെ ആഴക്കൂടുതലും കാരണം ഫയര്‍ഫോഴ്സ് ഇന്നലെ തിരച്ചില്‍ അവസാനിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്നലെ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനൂപാണ് നാട്ടുകാരെ വിവരമറിയിച്ചത്.

തുടർന്ന് ഫയര്‍ഫോഴ്സെത്തി നാട്ടുകാരും ഫയര്‍ഫോഴ്സും കൂടി 9 മണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും, രാത്രി ആയതും മഴ കനത്തതും തിരച്ചില്‍ ദുഷ്കരമാക്കി. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.

error: Content is protected !!