വയനാട്ടില്‍ ക്വാറന്‍റൈനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി: പൊലീസ് കേസെടുത്തു

വയനാട് : സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരുടെ അറിവില്ലാതെ യുവാവ്മുങ്ങി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ സര്‍ക്കാറിന്റെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ട(42)നാണ് ചാടിപ്പോയത്. ഇയള്‍ക്കെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു.

കര്‍ണ്ണാടകത്തില്‍ നിന്നും ജൂണ്‍ നാലിന് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയാളെ പഞ്ചായത്ത് അധികൃതര്‍ ഇടപ്പെട്ട് തോല്‍പ്പെട്ടി വിപികെ ലോഡ്ജില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഇയാള്‍ക്ക് ഭക്ഷണം നല്‍കാനായി ചെന്നപ്പോഴാണ്, മണിക്കുട്ടന്‍ മുറിയിലില്ലെന്ന് മനസിലായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ സമീപിക്കുകയായിരുന്നു.

error: Content is protected !!