ഇ- ക്ലാസ് ചലഞ്ച് ഏറ്റെടുത്ത് കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം

കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂള്‍ പഠനം ഓണ്‍ലൈന്‍ വഴിയും ടിവി ചാനല്‍ വഴിയും തുടങ്ങിയ സാഹചര്യത്തില്‍ പഠന സൌകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠനോപകാരണങ്ങള്‍ നല്‍കുവാന്‍ വ്യവസായ വകുപ്പ് ഇ ക്ലാസ് ചലഞ്ചില്‍ പങ്കാളികളായിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടായിരം കുട്ടികൾക്ക് ടി വി നൽകുക എന്ന ദൗത്യമാണ്  വ്യവസായ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.

വ്യവസായ വകുപ്പിന്‍റെ ചലഞ്ചില്‍ പങ്കാളികളായിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം. കണ്ണൂർ ജില്ലയില്‍  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുനൂറ് കുടുംബങ്ങളിലെ കുട്ടികൾക്കാണ് വ്യവസായ കേന്ദ്രം ടി വി നൽകുന്നത്. ഏകദേശം 7000 രൂപ വിലവരുന്ന ടിവി ആണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂരിലെ വ്യവസായികളുടെ കൂടി പങ്കാളിത്തത്തോടെയാണ് ടി വി ചലഞ്ച് ഏറ്റെടുത്ത് നടത്തുന്നത്.

error: Content is protected !!