ശക്തമായ മഴ: 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥനത്ത് ശക്തമായ മഴ. വയനാടും കാസര്‍കോടും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതയോടെയായിരിക്കണം. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ തെക്കോട്ടുള്ള മുഴുവന്‍ ജില്ലകളിലും യെല്ലോ അല‍ര്‍ട്ട് ബാധകമാണ്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇത് ശക്തമായാല്‍ സംസ്ഥാനത്ത് കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

error: Content is protected !!