പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: അടൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂര്‍ വയലയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്.

കൊവിഡ് നിരീക്ഷണത്തിലിരുന്ന കൈക്കുഞ്ഞ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. കോയമ്ബത്തൂരില്‍ നിന്നെത്തിയ പാലക്കാട് ചാത്തല്ലൂര്‍ സ്വദേശികളുടെ 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ശ്വസതടസം നേരിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കൊവിഡ് ലക്ഷണമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

error: Content is protected !!