പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവം: പ്രതി റിമാന്‍ഡില്‍

പാലക്കാട്: വായില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വില്‍സണെ ജൂണ്‍ 19 വരെയാണ് പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരവും അനധികൃതമായ സ്ഫോടകവസ്തു കൈവശം വെയ്ക്കുകയും പ്രയോഗിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് കേസ്.

മുഖ്യപ്രതികളായ തിരുവിഴാംകുന്ന് ഒതുക്കും പാറയിലെ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീം, മകന്‍ റിയാസുദീന്‍ എന്നിവര്‍ ഒളിവിലാണ്.

കഴിഞ്ഞ മാസം 27 നാണ് ഭക്ഷണത്തിലൂടെ നല്‍കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളില്‍ പന്നിപ്പടക്കം വച്ചു നല്‍കിയെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍, പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് വില്‍സണ്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. മുമ്പ് ഇവര്‍ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

error: Content is protected !!