ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

കണ്ണൂർ : കണ്ണൂര്‍ കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. താല്‍ക്കാലിക ജീവനക്കാരിയായ എം കെ സത്യഭാമയാണ് തന്റെ ആദ്യ ശമ്പളം സംഭാവനയായി നല്‍കിയത്. ഒരു മാസത്തെ ശമ്പളം താല്‍ക്കാലികമായി മാറ്റി വയ്ക്കുന്നതില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടുന്ന വിഭാഗം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. മലപ്പട്ടം സ്വദേശിയാണ് എം കെസത്യഭാമ.

error: Content is protected !!