മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരിൽ ധനസഹായം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം

കണ്ണൂർ : ലോക്ക്ഡൗണിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്രജീവനക്കാര്‍ക്കും ഫണ്ടിന്റെ അപര്യാപ്തത മൂലം ശമ്പളം കിട്ടാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ കൈപ്പറ്റാത്ത ക്ഷേത്രജീവനക്കാര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന ക്ഷേമനിധി സെക്രട്ടറിയുടെ ഇ-മെയിലില്‍ (ലെരൃലമേൃ്യാലേംള@ഴാമശഹ.രീാ) ജൂണ്‍ 30നു മുമ്പായി അപേക്ഷ അയക്കണം. 30നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

error: Content is protected !!