വൃദ്ധസദനത്തിന് സഹായവുമായി കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂർ : ഗവണ്‍മെന്റ് വൃദ്ധസദനത്തിലേക്ക് സഹായവുമായി സൈനികരുടെ കൂട്ടായ്മ. ജില്ലയിലെ സൈനികരുടെ വാട്‌സ് ആപ് കൂട്ടായ്മയായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ നേതൃത്വത്തില്‍ അരിയും പയറും ഉള്‍പ്പെടെ രണ്ടുമാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളാണ് ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ എത്തിച്ചത്.

മുന്‍ എന്‍ എസ് ജി കമാന്റോ പി വി മനേഷ് വൃദ്ധസദനം സൂപ്രണ്ട് ബി മോഹനന് ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി. 33 വനിതകളും 28 പുരുഷന്മാരും ഉള്‍പ്പെടെ 61 പേരാണ് വൃദ്ധസദനത്തില്‍ അന്തേവാസികളായുള്ളത്. ചടങ്ങില്‍ സൈനികരായ പി കെ മനോജ്, കെ രാജേഷ്, സോഷ്യല്‍ വര്‍ക്കര്‍ അരവിന്ദ് എസ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!