ഖാദി മാസ്‌ക് വിപണിയില്‍

കണ്ണൂർ : കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി മാസ്‌ക് നിര്‍മാണം ആരംഭിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ റെഡിമെയ്ഡ് യൂനിറ്റ് ഖാദി ഷര്‍ട്ടിനു വേണ്ടി നെയ്ത കോട്ടണ്‍ തുണി അണുവിമുക്തമാക്കിയാണ് മാസ്‌ക് നിര്‍മ്മാണം നടത്തുന്നത്.

വിവിധതരം നിറങ്ങളിലുള്ള മാസ്‌ക് ഒന്നിന് 15 രൂപയാണ് വില. നിരവധി പേര്‍ ഇപ്പോള്‍ തന്നെ മാസ്‌കിനു വേണ്ടി ഖാദി ഷോറൂമുകളില്‍ എത്തുന്നുണ്ടെന്ന് പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ പി സുരേശന്‍, ഡെപ്യട്ടി ഡയറക്ടര്‍ എന്‍ നാരായണന്‍, മാനേജര്‍ കെ വി ഫാറൂഖ് എന്നിവര്‍ അറിയിച്ചു.

error: Content is protected !!