കണ്ണൂരിൽ ആറ് വാര്‍ഡുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട് : രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

കണ്ണൂര്‍ : വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായും സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കണ്ണൂര്‍ കോര്‍പറേഷനിലെ 31-ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25-ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18-ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവിടങ്ങളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മാലൂര്‍ പഞ്ചായത്തിലെ 3, 12 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചൊക്ലി-2, 9, കോട്ടയം മലബാര്‍- 9, കണിച്ചാര്‍-12, ചെമ്പിലോട്-1, കണ്ണപുരം-1, എരുവേശ്ശി-12, ആലക്കോട്-1, മുണ്ടേരി-12, ഇരിട്ടി-4 വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

error: Content is protected !!