കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി

കണ്ണൂർ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി. ഇതില്‍ 225 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 20 പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 58കാരന്‍, പന്ന്യന്നൂര്‍ സ്വദേശി 26കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 35കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 67കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 34കാരി, നാലു വയസ്സുകാരി, ഏഴു വയസ്സുകാരി, 13കാരി, ഇരിട്ടി സ്വദേശിയായ 26കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 17കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ നാലു വയസ്സുകാരി, 15കാരി, 12കാരന്‍, 10 വയസ്സുകാരന്‍, മുഴക്കുന്ന് സ്വദേശി 25കാരന്‍, കണ്ണപുരം സ്വദേശി 25 കാരന്‍, എരുവേശ്ശി സ്വദേശി 21കാരന്‍, ഉദയഗിരി സ്വദേശി 20കാരന്‍, ആലക്കോട് സ്വദേശി 31കാരി, മുണ്ടേരി സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 14946 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരും വീടുകളില്‍ 14740 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 11618 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11297 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10641 എണ്ണം നെഗറ്റീവാണ്. 321 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!