നി​സ​ര്‍​ഗ മ​ഹാ​രാ​ഷ്ട്ര തീ​രം തൊ​ട്ടു: കനത്തമഴ

മും​ബൈ: നി​സ​ര്‍​ഗ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ് മ​ഹാ​രാ​ഷ്ട്ര തീ​രം തൊ​ട്ടു. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മും​ബൈ, താ​നെ ജി​ല്ല​ക​ളി​ല്‍ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ് പ്ര​വേ​ശി​ക്കും. 100-110 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശി​ത്തു​ട​ങ്ങി. ദ​ക്ഷി​ണ മും​ബൈ​യി​ലാ​ണ് കാ​റ്റ് ശ​ക്ത​മാ​യി വീ​ശു​ന്ന​ത്. വ​ട​ക്ക​ന്‍ തീ​ര​ത്ത് ശ​ക്ത​മാ​യ ക​ട​ല്‍​ക്ഷോ​ഭം ആ​രം​ഭി​ച്ചു. ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ഗു​ജ​റാ​ത്തി​ന്‍റെ​യും മ​ഹാ​രാ​ഷ്ട്ര​യു​ടേ​യും തീ​ര​ത്ത് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 43 ടീ​മി​നെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് 19,000 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ലെ ചേ​രി​വാ​സി​ക​ളോ​ടും തെ​രു​വി​ലെ താ​മ​സ​ക്കാ​രോ​ടും സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​യി​ര​ത്തോ​ളം കോ​വി​ഡ് രോ​ഗി​ക​ളെ​യും മാ​റ്റേ​ണ്ടി വ​ന്നു.

ഉ​ത്ത​ര മ​ഹാ​രാ​ഷ്‌​ട്ര, ദ​ക്ഷി​ണ ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ത്ന​ഗി​രി മു​ത​ല്‍ ഗു​ജ​റാ​ത്ത് തീ​ര​ത്തെ ഭ ​വ​ന​ഗ​ര്‍ വ​രെ ക​ന​ത്ത നാ​ശം വി​ത​യ്ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മും​ബൈ, താ​നെ, പാ​ല്‍​ഘ​ര്‍, റാ​യ്ഗ​ഡ്, ര​ത്ന​ഗി​രി, സി​ന്ധു​ദു​ര്‍​ഗ് ജി​ല്ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

129 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മും​ബൈ ന​ഗ​രം ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ന്‍റെ ആ​ക്ര​മ​ണം നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. 110 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലു​ള്ള കാ​റ്റു​മാ​യാ​ണ് നി​സ​ര്‍​ഗ ചു​ഴ​ലി​ക്കാ​റ്റ് വീ​ശു​ക. അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ഇ​ന്ന​ലെ ചു​ഴ​ലി​ക്കാ​റ്റാ​യി. ഇ​ന്നു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​കും.

error: Content is protected !!