കോവിഡ് കാലത്ത് കര്‍മനിരതരായിരിക്കുന്ന പൊലീസിന് കണ്ണൂരിൽ ആദരവുമായി സൈന്യം

കണ്ണൂര്‍ : കോവിഡ് കാലത്ത് നിസ്വാര്‍ഥ സേവനം  നടത്തുന്ന പൊലീസുകാര്‍ക്ക് ആദരവുമായി സൈനികര്‍. ജില്ലയിലെ സൈനികരുടെ വാട്‌സ്ആപ് കൂട്ടായ്മയായ കണ്ണൂര്‍ വാരിയേഴ്സാണ് പൊലീസുകാര്‍ക്ക് ആദരമൊരുക്കിയത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും പെഡല്‍ ഓപ്പറേറ്റഡ് സാനിറ്റൈസര്‍ മെഷീനും വനിതാ പൊലീസുകാര്‍ക്ക് മാസ്‌കും  നല്‍കിയാണ് പട്ടാളക്കാര്‍ തങ്ങളുടെ ആദരവ് അറിയിച്ചത്.

ഡി ഐ ജി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഡി ഐ ജി കെ സേതുരാമന്‍ സൈനികരില്‍ നിന്നും സാനിറ്റൈസര്‍ മെഷീന്‍ ഏറ്റുവാങ്ങി.  ജില്ലയിലെ വനിതാ പൊലീസുകാര്‍ക്കുള്ള മാസ്‌ക് വനിതാസെല്‍ എസ് ഐ ടി പി സുധയ്ക്ക് കൈമാറി.

കലക്ടറേറ്റിലേക്കും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമുള്ള  സാനിറ്റൈസര്‍ മെഷീനും കണ്ണൂര്‍ വാരിയേഴ്സിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. പരിപാടിയില്‍ ശൗര്യചക്ര ജേതാവും മുന്‍ എന്‍ എസ് ജി കമാന്റോയുമായ പി വി മനേഷ്,  സൈനികരായ നായക്  പി സുനേഷ്,  പി കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!